അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. ഏകദിനത്തില്‍ ഇത് പതിനഞ്ചാം തവണയാണ് താരം അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍(20), യുവരാജ് സിങ്ങ്(18), സൗരവ് ഗാംഗുലി(16) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
വിന്‍ഡീസിനെതിരായ മൂന്നു ഏകദിനത്തിലും ബാറ്റിങ്ങില്‍ കോലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തില്‍ നേടിയ 18 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ കോലി ആകെ നേടിയത് 26 റണ്‍സാണ്. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ താരത്തിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലും ഇതു തന്നെയാണ്.
ഒരു അര്‍ധ ശതകം പോലുമില്ലാതെ 2015-ന് ശേഷം ഇത് ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 2019-ന് ശേഷം സെഞ്ചുറി നേടാനും താരത്തിന് കഴിഞ്ഞിട്ടില്ല. സെഞ്ചുറിയില്ലാത്ത കോലിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ് ഇത്. 2020 മുതല്‍ ഇതുവരെ കോലി ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…