Global News

പതിനഞ്ചാം തവണയും ഡക്കിന് പുറത്ത്; നാണക്കേടിന്റെ റെക്കോഡുകളുമായി വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. ഏകദിനത്തില്‍ ഇത് പതിനഞ്ചാം തവണയാണ് താരം അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍(20), യുവരാജ് സിങ്ങ്(18), സൗരവ് ഗാംഗുലി(16) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

വിന്‍ഡീസിനെതിരായ മൂന്നു ഏകദിനത്തിലും ബാറ്റിങ്ങില്‍ കോലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തില്‍ നേടിയ 18 റണ്‍സാണ് പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ കോലി ആകെ നേടിയത് 26 റണ്‍സാണ്. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ താരത്തിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലും ഇതു തന്നെയാണ്.

ഒരു അര്‍ധ ശതകം പോലുമില്ലാതെ 2015-ന് ശേഷം ഇത് ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 2019-ന് ശേഷം സെഞ്ചുറി നേടാനും താരത്തിന് കഴിഞ്ഞിട്ടില്ല. സെഞ്ചുറിയില്ലാത്ത കോലിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ് ഇത്. 2020 മുതല്‍ ഇതുവരെ കോലി ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

4 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

5 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

7 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

7 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

8 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago