Global News

കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇന്നലെയാണ് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിന് ശേഷം  അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. രാവിലെ 9.44 ന് കരിപ്പൂരിൽ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എയർട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തിരമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അടിയന്തിര ലാൻഡിംഗിന് അനുമതി കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമർജൻസി ലാൻഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്നലെ വൈകുന്നേരത്തോടെ ദമാമിലേക്ക് പോയി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ: സണ്ണി മാളിയേക്കൽ യൂ.എസ്.എ

2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും ​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…

56 mins ago

പീറ്റർ കെ.തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…

2 hours ago

അയർലണ്ടിൽ പൊതുമേഖലാ ശമ്പള തർക്കത്തിന് പരിഹാര നീക്കം; 10.5% ശമ്പള വർധന വാഗ്ദാനം ചെയ്ത് സർക്കാർ

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…

4 hours ago

ഇനി ചെറിയ പാർസലുകളും പോസ്റ്റ് ബോക്സിലൂടെ അയക്കാം; അയർലണ്ടിൽ 2,600 പോസ്റ്റ് ബോക്സുകളിൽ പുതിയ സൗകര്യം

അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…

6 hours ago

അയർലണ്ടിലെ മൊബൈൽ വിപണിയിലേക്ക് റെവല്യൂട്ട്; €9.99 മുതൽ 5G സേവനം, വോഡഫോൺ നെറ്റ്‌വർക്കിൽ പുതിയ ഓഫർ

അയർലണ്ടിലെ മൊബൈൽ ഫോൺ വിപണിയിലേക്ക് പ്രവേശിച്ച് ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ റെവല്യൂട്ട് (Revolut). Revolut Mobile എന്ന പേരിൽ അവതരിപ്പിച്ച…

12 hours ago

“ഭൂമിയിൽ നാശം വിതക്കാൻ നേരത്താആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്”; ‘ഭൗമ’ ട്രയിലർ എത്തി

"ഞാനെപ്പോഴും പറയാറില്ലേ..?ഈ ആറു വിരലുകൾ ടീം സൊക്കെയുണ്ടല്ലോഅതു ദൈവത്തിൻ്റെ മാനുഫാക്ച്ചർ ഡിഫക്‌ട് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷാണു…

1 day ago