കോഴിക്കോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചു. കല്ലായി കപ്പക്കല്‍ മുണ്ടി പറമ്പില്‍ വീട് മുഹമ്മദ് ഹര്‍ഷാദിനാണ് കോഴിക്കോട് പോക്‌സോ കോടതി ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്. അഡീഷണല്‍ ജില്ല & സെഷന്‍സ് ജഡ്ജ് ദിനേശ്.സി.ആര്‍ ആണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വവും മാതൃകാപരവുമായ ശിക്ഷാവിധിയാണെന്ന് കേസില്‍ ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ കുമാര്‍ പറഞ്ഞു.
വയറുവേദനയാണെന്ന് പറഞ്ഞ പെണ്‍കുട്ടി പുലര്‍ച്ചെ കുളിമുറിയില്‍ പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ പെണ്‍കുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. പോലിസില്‍ പരാതിയും നല്‍കി. തുടർന്നുള്ള അന്വേഷണത്തിലാണ് ഹര്‍ഷാദ് പിടിയിലായത്. പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി.
പിഴശിക്ഷക്കൊപ്പം പ്രതി ജീവിതാന്ത്യം വരെ കഠിന തടവില്‍ ജയിലില്‍ കഴിയണമെന്ന് കോടതി വിധിച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്‍കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…