Global News

മികച്ച നാടകരചനക്കുള്ള സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്

മികച്ച നാടകരചനക്കുള്ള  തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്.

 നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാർഡും ഈ നാടകത്തിന് ലഭിച്ചു. മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിയ്ക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാർ എന്നിവരാണ്.സംഗീതം പോൾസൺ പാലാ.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച  തിരുവനന്തപുരത്ത് വച്ചാണ് അവാർഡ് ദാന ചടങ്ങ് .25,000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

 പ്രവാസി രത്ന അവാർഡ്,രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, തോപ്പിൽ ഭാസി പുരസ്‌കാരം,വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ്, തിരുവനന്തപുരം സംസ്കാര സാഹിത്യവേദിയുടെ  സാഹിത്യ രത്ന  പുരസ്‌കാരം എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് അവാർഡുകൾ.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ലോബൽ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.

Follow Us on Instagram!

Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇന്ത്യന്‍ ഐ.ടി ജീവനക്കാര്‍ക്ക് തിരിച്ചടി; US ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളെ ഒഴിവാക്കി

അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.…

5 hours ago

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

19 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

24 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

1 day ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

1 day ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

1 day ago