Global News

ഏപ്രിൽ മുതൽ വിമാന യാത്രയുടെ ചെലവ് ഉയരും

മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിന് (എംഐഎ) അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ, മംഗളൂരു വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നനുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാൽ ഫെബ്രുവരി മുതൽ മംഗളൂരു വിമാനത്താവളത്തിൽലേക്ക് എത്തിച്ചേരുന്ന യാത്രക്കാർ പോലും ഈ ഫീസ് നൽകേണ്ടിവരും.  ആഭ്യന്തര യാത്രക്കാർക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാർക്ക് 825 രൂപയുമാണ് മംഗളൂരുവിൽ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്.

2023 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന ഫീസ് നിലവിലെ 150 രൂപയിൽ നിന്ന് 560 രൂപയായി ഉയർത്തും. ഇത് 2024 ഏപ്രിലിന് ശേഷം 700 രൂപയായി ഉയരും. 2025 ഏപ്രിൽ മുതൽ 735 രൂപ.  2025 ഏപ്രിലിനു ശേഷം 1,120 രൂപയായും ഉയരും.

നവംബറിൽ അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ യു ഡി എഫ് ഉയർത്താൻ അദാനി എയർപോർട്ട്സ് ശ്രമിച്ചെങ്കിലും എഇആർഎ ഇതുവരെ ഈ നിർദ്ദേശത്തിൽ തീരുമാനമെടുത്തിട്ടില്ല.

മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ട്, ലക്‌നൗ ഇന്റർനാഷണൽ എയർപോർട്ട്, മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്, ജയ്പൂർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 7 വിമാനത്താവളങ്ങളെ ഈ കൂട്ടായ്മ നിയന്ത്രിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

24 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago