Global News

പ്രതിപക്ഷ നേതാവ് സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ല: വി. ഡി. സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്ക് മാറ്റിയ തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ലെന്ന് വി. ഡി. സതീശന്‍ പ്രതികരിച്ചു.

ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറുമാനിന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഔദ്യോഗിക വസതിയോ കാറോ എന്തു സൗകര്യം വേണമെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും ഇവയൊന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല താനെന്നും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

സുരക്ഷ കുറച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞത്. വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് സംസ്ഥാനത്ത് ഒരു സ്ഥാനമുണ്ട്. അത് ഇടിച്ചുതാഴ്ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ തന്റെ സ്ഥാനത്തെയല്ല ബാധിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ മഹത്വം കുറയ്ക്കാന്‍ നടത്തുന്ന ശ്രമമാണോ ഇതെന്ന് അറിയില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Sub Editor

Recent Posts

Celebrating Nine Years of Community Engagement, Cultural Diversity and Spiritual Development

Since opening in October 2017, the Church of Scientology & Community Centre of Dublin has…

33 mins ago

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

5 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

9 hours ago

‘മായന്’  പുതിയ ലുക്കുമായി ജയസൂര്യ

ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…

10 hours ago

‘അതി മനോഹരം’ ഡിസംബർ ഇരുപത്തി നാലിന് പുതിയ അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ്…

10 hours ago

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

22 hours ago