Global News

ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചുകൊന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചതിലൂടെ വലിയ ആക്രമണ ഭീഷണിയാണ് ഇല്ലാതാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദീർഘകാലമായി ഭീകരപ്രവർത്തനം നടത്തിവരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ അംഗം അഷ്റഫ് മൗലവിയും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.

അമർനാഥ് യാത്ര നടക്കുന്ന പാതയ്ക്ക് സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ജനറൽ വിജയ് കുമാർ അറിയിച്ചു. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും ഭീകരരെ വധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പഹൽഗാം. രണ്ട് വർഷത്തിനിടെ നടക്കുന്ന അമർനാഥ് യാത്രയുടെ ബേസ് ക്യാംപുമാണ്. ജൂൺ 30നാണ് പഹൽഗാം യാത്ര ആരംഭിക്കുന്നത്.

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

13 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

16 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

16 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

20 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago