ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വന്തമായ ഭരണഘടനയും സ്വയംഭരണ സംവിധാനങ്ങളും നിലവില്‍ വന്നതിന്റെ സ്മരണകള്‍ പുതുക്കി രാജ്യമെങ്ങും ആഘോഷപരിപാടികള്‍ അരങ്ങേറും. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ രാവിലെ 10ന് റിപബ്ലിക് ദിന പരേഡ് അരങ്ങേറും. അതിന് മുമ്പായി നാഷനല്‍ വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം. 45,000 കാണികള്‍ പരേഡ് കാണാന്‍ കര്‍ത്തവ്യപഥിലെത്തും. ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസിഡന്റ് ദ്രൗപതി മുര്‍മുവും ചടങ്ങിലെ വിശിഷ്ടാതിഥിയായ ഈജിപ്ഷ്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിക്കും മറ്റ് അതിഥികള്‍ക്കുമൊപ്പം പരേഡ് വീക്ഷിക്കും. സേനാ അവാര്‍ഡുകളുടെയും വിശിഷ്ടസേവാ പുരസ്‌കാരങ്ങളുടെയും വിതരണവും വേദിയില്‍ നടക്കും. രാജ്യത്തിന്റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപബ്ലിക് ദിന പരേഡ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…