ന്യൂഡൽഹി: ന്യൂഡൽഹി കോച്ചിംഗ് സെന്‍ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്‍റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്‍റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കം ആണ് അറസ്റ്റിലായത്. വാണിജ്യപരമായ ഒരവിശ്യത്തിനും ബേസ്മെന്‍റുകളില്‍ അനുമതിയില്ലെന്ന് ഡിസിപി എം ഹർഷവർധൻ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ഈ വിഷയത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിഷയം കെ സി വേണുഗോപാല്‍ എംപി ലോക്സഭയില്‍ ഉന്നയിക്കുകയും ചെയ്തു. സ്ഥാപനം അനധികൃതമായി പ്രവർത്തിക്കുകയായിരുന്നുവെന്നും കോച്ചിംഗ് സെന്‍റര്‍ മാഫിയ തന്നെയുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
രാജ്യസഭയിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചു. കോച്ചിംഗ് സെന്‍ററിലെ ദുരന്തം ആശങ്കയുണ്ടാക്കുന്നുവെന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകര്‍ പറഞ്ഞു. കോച്ചിംഗ് സെന്‍ററുകൾ കൂണുകൾ പോലെ മുളച്ചുപൊങ്ങുകയാണ്. പത്രങ്ങളുടെ പേജുകൾ നിറച്ചാണ് പരസ്യം വരുന്നതെന്നും ജഗദീപ് ധൻകർ പറഞ്ഞു. രാജ്യസഭയിൽ വിഷയത്തില്‍ ചർച്ചക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…