നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. സിസിയുപി സ്കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
ആദ്യം കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഏറെക്കഴിഞ്ഞാണ് സുബീനയും ചാടിയത്. ചാടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന പറഞ്ഞത്.
കിണറ്റില്‍ മോട്ടര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്. താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ സുബീനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…