Global News

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മ അറസ്റ്റിൽ

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. സിസിയുപി സ്കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

ആദ്യം കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഏറെക്കഴിഞ്ഞാണ് സുബീനയും ചാടിയത്. ചാടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന പറഞ്ഞത്.

കിണറ്റില്‍ മോട്ടര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്. താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ സുബീനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.

Sub Editor

Recent Posts

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

2 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

3 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

22 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

22 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

1 day ago