മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തി. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തുടര്‍ച്ചയായി മിസൈലുകള്‍ വര്‍ഷിക്കുകയാണ്. ഇതിനിടെ ഒരു റഷ്യന്‍ വിമാനം യുക്രൈന്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പിന്നാലെ യുക്രൈന്‍ കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ ആരംഭിച്ചു. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് കീവ് വിമാനത്താവളം ഒഴിപ്പിക്കാന്‍ യുക്രൈന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയാണ്.
ഇതിനിടെ റഷ്യന്‍ സൈന്യം ഒഡെസയിലും മറ്റ് പ്രദേശങ്ങളിലും അതിര്‍ത്തി കടന്ന് ഖാര്‍ക്കീവില്‍ ഇറങ്ങിയതായി യുക്രൈനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.
ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുതിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് റഷ്യ യുക്രൈനില്‍ വ്യോമാക്രമണം നടന്നത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രൈന് പുതിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈന്‍ പ്രതികരിച്ചത്.
ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പടെ യുക്രൈന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…