Global News

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു

വത്തിക്കാൻ: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്.

 പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്. കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ത്യൻ സമയം എട്ടരയോടെയാണ് ആരംഭിച്ചത്. ഭാരത കത്തോലിക്ക സഭയിൽ പുതിയ അധ്യായം എഴുതിചേര്‍ത്താണ് ആര്‍ച്ച് ബിഷപ്  മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ കർദിനാളായി ചുമതലയേറ്റത്.  ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്  കര്‍ദിനാളായി ചുമതലയേറ്റതിന്‍റെ സന്തോഷ നിറവിലാണ് വിശ്വാസി സമൂഹം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

എം.ജി. ശ്രീകുമാറിനൊപ്പം സംഗീതരാവ്: “കൊണ്ടാട്ടം 2026” നവംബർ 11ന്; ടിക്കറ്റ് ഓഫറുകൾ ഉടൻ അവസാനിക്കും

മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി. ശ്രീകുമാറിന്റെ സാനിദ്ധ്യത്തിൽ സംഗീതവും ആഘോഷവും നിറച്ച് ‘കൊണ്ടാട്ടം 2026’ ഡബ്ലിനിൽ അരങ്ങേറാൻ ഇനി 5…

8 mins ago

RTÉ, Irish Independent, Newstalk ഉൾപ്പെടെ പ്രമുഖ മാധ്യമ ഓഫീസുകൾക്ക് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടർന്ന് അയർലണ്ടിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ജീവനക്കാരെ ഒഴിപ്പിച്ചു. ദേശീയ പ്രക്ഷേപണ സ്ഥാപനമായ RTÉ, Irish Independent,…

41 mins ago

വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സംഗമമായി SMYM ദേശീയ യുവജനസമ്മേളനം

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അയർലൻഡിന്റെ (SMYM Ireland) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 26 വരെ ഡബ്ലിൻ…

43 mins ago

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

21 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

21 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

22 hours ago