ഡൽഹി: ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഭൂരിഭാഗം ആളുകളും നിലവിൽ ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. അതിനാൽ ഉപഭോക്താക്കളോട് ‘irctcconnect.apk’ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഡ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഈ വ്യാജ ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നാണ് ഐ ആർ സി ടി സി ഉപയോക്താക്കളോടായി പറയുന്നത്. വാട്സാപ്പും ടെലഗ്രാമും പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നത്. യഥാർഥ ഐആർസിടിസി ആപ്പിനോടു സാമ്യമുള്ളതിനാൽ വ്യാജ ആപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
‘irctcconnect.apk’ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ, ഉപയോക്താവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും. ഇത് വഴി വ്യക്തിഗത വിവരങ്ങൾ യുപിഐ നമ്പർ , നിങ്ങളുടെ ഫോൺ വഴി ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചേർന്നേക്കാമെന്നുമുള്ള മുന്നറിയിപ്പാണ് ഐആർസിടിസി നൽകുന്നത്. അതിനാൽ, ‘irctcconnect.apk’ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും, സമാനമായ സംശയാസ്പദമായ ആപ്ലിക്കേഷനുകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ ആപ്പ് ലിങ്കുകൾ ഷെയർ ചെയ്യുന്നത്. പ്ലേ സ്റ്റോർ വഴിയോ, ആപ് സ്റ്റോറിലോ ഈ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യാനാകില്ല.
ആൻഡ്രോയിഡിലെ ഗൂഗിൾ പ്ലേ, ഐഫോണുകളിലെ ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിൾ സ്റ്റോറിൽ നിന്നോ ഐആർസിടിസിയുടെ ‘IRCTC Rail Connect എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ശ്രദ്ധിക്കുക, ഐആർസിടിസി ഒരിക്കലും ഉപഭോക്താക്കളിൽ നിന്നും പിൻ, ഒടിപി, പാസ്വേഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, നെറ്റ് ബാങ്കിംഗ് പാസ്വേഡ് അല്ലെങ്കിൽ യുപിഐ വിശദാംശങ്ങൾ എന്നിവയ്ക്കായി വിളിക്കാറില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…