രാജ്‌കോട്ട്: കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദന്‍ ആപ്പിള്‍ ടോം. ഗ്രൂപ്പ് എയില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം. ഇതോടൊപ്പം മനുകൃഷ്ണന്‍ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റണ്‍സിന് ഓള്‍ഔട്ടായി. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദന്‍ ആപ്പിള്‍ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറ്റവും സാധ്യമായി.
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…