Categories: Gulf

പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്

അബുദാബി: കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമം ലംഘിച്ചു സമാന്തര ടാക്സി സർവീസ് നടത്തിയ 3,376 സ്വകാര്യ വാഹനങ്ങൾ പിടിയിലായ പശ്ചാത്തലത്തിലാണു നടപടി ഊർജിതമാക്കിയത്.

1115 പരിശോധനകളിലാണ് ഇത്രയും വാഹനങ്ങൾ പിടിക്കപ്പെട്ടത്. ടാക്സി ലൈസൻസ് എടുക്കാതെ ഇത്തരം സേവനം നടത്തുന്നത് ഗൗരവമേറിയ സാമൂഹിക, സാമ്പത്തിക, സുരക്ഷാ കുറ്റകൃത്യമായി കണക്കാക്കുമെന്നു ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്ദി പറഞ്ഞു. അനധികൃത സേവകരുടെ എണ്ണം വർധിച്ചതിനാൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കുമെന്നു ഗതാഗത സുരക്ഷാ വിഭാഗം ആക്ടിങ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഖാലിദ് മുഹമ്മദ് അൽ ‍ഷെഹിയും പറഞ്ഞു.

യാത്രയ്ക്ക് പൊതുഗതാഗത സേവനമായ ബസ്സോ അംഗീകൃത ടാക്സിയോ നിയമാനുസൃതമുള്ള കാർപൂൾ പെർമിറ്റോ ഉപയോഗപ്പെടുത്തണമെന്നും പൊലീസ് പൊതുജനങ്ങളെ ഓർമിപ്പിച്ചു. അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു. അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല. ഇതുമൂലം ഇൻഷൂറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നത് ഓർക്കണമെന്നും സൂചിപ്പിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായാൽ പോലും അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതു നിയമലംഘനമാണ്.

കെണിയിൽ കുറഞ്ഞ വരുമാനക്കാർ

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയാണു കള്ള ടാക്സിക്കാർ വല വീശുന്നത്. സാധാരണ ടാക്സിയെക്കാൾ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഇരകളുടെ ആകർഷണം. എന്നാൽ മതിയായ സുരക്ഷിതത്വം ഇല്ലെന്ന കാര്യം ജനങ്ങൾ മറക്കുകയാണെന്നും നിസ്സാര ലാഭം നോക്കി വഞ്ചിതരാകരുതെന്നും ഓർമിപ്പിച്ചു.

നിയമവിരുദ്ധം; വൻ പിഴ

സമാന്തര ടാക്സി സേവനം യുഎഇയിൽ നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. നിയമലംഘനം ആവർത്തിക്കുന്നവർക്കു 20,000 ദിർഹമായിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹം അടയ്ക്കണം. നാലാമത്തെ തവണ നിയമം ലംഘിക്കുന്നവർ 80,000 ദിർഹം പിഴയടയ്ക്കണം. മൂന്നു മാസത്തേക്ക് വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

ബോധവൽക്കരണം; പൊലീസ് രംഗത്ത്

കള്ളടാക്സിയിൽ യാത്ര ചെയ്യുന്നതിന്റെ അപകട സാധ്യത പൊലീസ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നു. വിവിധ ഭാഷകളിൽ ലഘുലേഖകൾ വിതരണം ചെയ്തും നേരിട്ടും പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തിവരുന്നു. എന്നിട്ടും ഇത്തരം പ്രവണതകൾ തുടരുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി ശക്തമാക്കിയത്.

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

9 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

10 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

11 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

1 day ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

1 day ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

1 day ago