റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘം മുന്നറിയിപ്പ് നൽകി. യൂണിറ്റ് റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ (ആർപിഎം) പേരിൽ വ്യാജ തൊഴിൽ കരാറുകൾ ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ നഴ്‌സുമാര്‍ക്കും അയച്ചതായി ശ്രദ്ധയിൽപ്പെട്ടതായി വിപിഎസ് ഹെൽത്ത് കെയർ അറിയിച്ചു.
നിലവിലില്ലാത്ത ജോലികൾ വാഗ്ദാനം ചെയ്യുന്ന വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തട്ടിപ്പിനിരയാവരാതെന്ന് വിപിഎസ് ഹെൽത്ത് കെയറിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 5000 ദിർഹം ശമ്പളം വാഗ്ദാനം ചെയ്ത് ഒരു യുവാവിന് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. എന്നാല്‍ സംഭവത്തില്‍ എന്തോ പ്രശ്നം ഒളിഞ്ഞു കിടപ്പുണ്ടെന്ന് മനസ്സിലാക്കിയ യുവാവ് യു.എ.ഇയിലുള്ള ബന്ധുവുമായി ബന്ധപ്പെട്ട് ആർ.പി.എം അധികൃതരെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്.
വിപിഎസ് ഹെൽത്ത്കെയർ നേരിട്ട് നൽകാത്ത തൊഴിൽ ഓഫറുകളിൽ പ്രവർത്തിക്കുന്ന തൊഴിലന്വേഷകരുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കില്ലെന്നും, ഞങ്ങളുടെ എച്ച്ആർ ഡിപ്പാർട്ട്‌മെന്റ് വഴി ഞങ്ങൾ ഔപചാരിക റിക്രൂട്ട്‌മെന്റ് പ്രക്രിയ ആണ് പിന്തുടരുന്നതെന്നും വിപിഎസ് ഹെൽത്ത് അധികൃതർ അറിയിച്ചു.
“കൂടാതെ ജോലിക്ക് മുമ്പുള്ള ആവശ്യകത എന്ന നിലയിൽ അപേക്ഷകരിൽ നിന്ന് ഒരു പേയ്‌മെന്റും അഭ്യർത്ഥിക്കുന്നില്ല. അത്തരം വഞ്ചനയുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ ക്രിമിനൽ നടപടി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള അവകാശം വിപിഎസ് ഹെൽത്ത് കെയറിനുണ്ട്” അധികൃതർ വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…