ഇന്ത്യ നടത്തുന്ന വന്ദേ ഭാരത് മിഷനെച്ചൊല്ലി യുഎസിൽ നിന്ന് തിരിച്ചടി നേരിട്ട ശേഷം ഇപ്പോൾ യുഎഇയും സമാനമായ എതിർപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നു. അനുമതിയില്ലാതെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ആരെയും കൊണ്ടുവരേണ്ടെന്നാണ് എയർഇന്ത്യയ്ക്ക് നൽകിയ നിർദേശം. അതേസമയം ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന്‍റെ ഭാഗമായി യുഎഇ പൌരൻമാരെ തിരികെക്കൊണ്ടുപോകുന്നതിന് എമിറേറ്റ്സ് കേന്ദ്ര സർക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
വന്ദേ ഭാരത് മിഷനു കീഴിൽ എയർ ഇന്ത്യ, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാറുണ്ട്. ഇതിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ അമേരിക്കൻ വിമാനക്കമ്പനികൾക്ക് ഇന്തോ-യുഎസ് റൂട്ടുകളിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കരുതെന്ന ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ അമേരിക്ക അടുത്തിടെ വിമർശിച്ചിരുന്നു.
ഇതേത്തുടർന്ന് എയർഇന്ത്യ ഇന്ത്യയിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്നതിന് യുഎസിന്റെ ഗതാഗത വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ജൂലൈ 22 മുതൽ ഇന്തോ-യുഎസ് റൂട്ടുകളിൽ ഒരു ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്താൻ എയർ ഇന്ത്യയെ അനുവദിക്കില്ലെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇ പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നതിന് എയർ ഇന്ത്യ വിമാനങ്ങളെ യുഎഇ വിലക്കിയിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരെങ്കിലും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ ന്യൂഡൽഹിയിലെ യുഎഇ എംബസിയുടെ അനുമതി വാങ്ങണമെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്.
യുഎഇയുടെ റെസിഡൻസി പെർമിറ്റ് / വർക്ക് പെർമിറ്റ് കൈവശമുള്ളവർക്കും ദുബായ്ക്ക് ബാധകമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) അംഗീകാരമുള്ളവർക്കും ഇതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കാം. സ്വദേശത്തേക്കു മടങ്ങിപ്പോകാൻ പ്രാപ്തരാകുന്നതിന് ന്യൂഡൽഹിയിലെ യുഎഇ എംബസിയിൽ നിന്നും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൽ നിന്നും (MOFAIC) പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
നിലവിൽ, ഇന്ത്യ-യുഎഇ റൂട്ടിനായി വലിയ ഡിമാൻഡുള്ളതിനാൽ ഇന്ത്യയിലേക്കുവരുന്ന വിമാനങ്ങൾ തിരികെപ്പോകുന്നതിന് എയർ ഇന്ത്യയ്ക്ക് യുഎഇയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…