സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും പുരുഷന്മാർക്കും വനിതാ ജോലിക്കാർക്കും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി. ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ് കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അഹമ്മദ് അൽ റാജി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നൈതിക ചട്ടങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38 ന്റെ ആദ്യ ഖണ്ഡികയിൽ വരുത്തിയ ഭേദഗതിയെക്കുറിച്ച് മന്ത്രി പരാമർശിച്ചു.
ഭേദഗതി അനുസരിച്ച്, എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ഡ്രസ് കോഡ് ഉണ്ടായിരിക്കണം, മാന്യമായതും പ്രൊഫഷണലായതും ആയ വസ്ത്രങ്ങൾ ആയിരിക്കണം ജോലിസ്ഥലത്ത് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രസ് കോഡ് ലംഘിച്ചാൽ പിഴ ചുമത്താനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
സ്ഥാപനങ്ങൾ ഈ നിർദ്ദേശങ്ങൾ ജീവനക്കാർക്ക് കാണാവുന്ന തരത്തിൽ സ്ഥാപനത്തിൽ പ്രദര്ശിപ്പിക്കുകയോ അല്ലെങ്കിൽ അതിനെ കുറിച്ച് ജീവനക്കാരെ മറ്റേതെങ്കിലും രീതിയിൽ ബോധവാന്മാരാക്കുകയോ ചെയ്യണം.
തൊഴിൽ നിയമത്തിലും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലും മന്ത്രിയുടെ തീരുമാനങ്ങളിലും സമയാസമയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച്, നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ പിഴ ഒടുക്കേണ്ടിവരും.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…