റിയാദ്: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്
രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സൗദി രാജാവ് സല്‍മാനും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഐസൊലേഷനില്‍ കഴിയുകയാണ്. ജിദ്ദയിലെ ഒരു ഒരു കൊട്ടാരത്തിലാണ് സൗദി രാജാവ് മാറി താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജകുടുംബത്തില്‍ രോഗികളുടെ എണ്ണം കൂടാനിടയുള്ള സാഹചര്യത്തില്‍ 500 ബെഡുകളാണ് സൗദി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.
15000 ത്തിലേറെ അംഗങ്ങളാണ് സൗദി രാജകുംടുംബത്തിലുള്ളത്. ഇവരില്‍ മിക്കവരും യൂറോപ്പില്‍ യാത്ര ചെയ്യുന്നവരാണ്. കൊവിഡ് രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് രാജ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന.
സൗദിയില്‍ ഇതുവരെ 44 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3287 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
”അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,” സൗദി ആരോഗ്യ മന്ത്രി തൗഫിക് അല്‍ റാബിയ ഇറക്കിയ പ്രസതാവനയില്‍ പറയുന്നു.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…