റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു.
1351 പേർക്കാണ് കഴിഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 22,753ആയി.
ചികിത്സയിലിരുന്ന 210പേർ കൂടി രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 3,163 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം റിയാദിൽ 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 392ഉം ജിദ്ദയിൽ 120ഉം മദീനയിൽ 119 പേർക്കും.
കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ വ്യാപകമായ പരിശോധനകളാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തി വരുന്നത്. ആ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…