തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികൾക്കും സംസ്ഥാന സർക്കാറിെൻറ കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. നിലവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് മാത്രമാണ് കോവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ. ടിക്കറ്റ് ലഭിച്ചാലുടൻ പ്രവാസികൾ https://covid19jagratha.nic.in എന്ന പോർട്ടൽ വഴി സ്വയം രജിസ്റ്റർ ചെയ്യണം.
covid19jagrathaportalൽ public services എന്ന ലിങ്കിൽ International Returnees എന്ന മെനു തെരഞ്ഞെടുത്ത് വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം. പ്രവാസികൾക്ക് ഇന്ത്യയിലുള്ള സുഹൃത്തുക്കൾ/ ബന്ധുക്കൾ വഴിയും രജിസ്ട്രേഷൻ നടത്തി യാത്രക്കുള്ള പെർമിറ്റ് നമ്പർ നേടാം. ചാർട്ടർ ചെയ്ത വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ വിമാനം ഒരുക്കുന്നവർക്കായിരിക്കും രജിസ്ട്രേഷെൻറ ഉത്തരവാദിത്തം. പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ
പ്രവാസികളുടെ ഹോം ക്വാറൻറീൻ സൗകര്യം മുൻകൂട്ടി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഏതുതരം ക്വാറൻറീൻ വേണമെന്ന് ജില്ല കലക്ടർക്ക് തീരുമാനിക്കാം.
പ്രവാസികള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ക്വാറൻറീന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങളുടെ തുടര്‍ച്ചയായുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
•പ്രവാസികള്‍ കോവിഡ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ തദ്ദേശഭരണകൂടങ്ങള്‍, പൊലീസ്, കോവിഡ് കെയര്‍ നോഡല്‍ ഓഫിസര്‍, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് വിവരം ലഭിക്കും.
•യാത്രക്കാര്‍ കൃത്യമായി വീടുകളിലോ ക്വാറൻറീന് കേന്ദ്രങ്ങളിലോ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്.
•ക്വാറൻറീനിലുള്ളവർ വ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഐ.പി.സി അനുസരിച്ചും പൊലീസ് നടപടിയെടുക്കണം.
•യാത്രക്കാരന് അറിയിച്ചത് പ്രകാരമുള്ളതാണോ താമസസ്ഥലമെന്ന് തദ്ദേശഭരണകൂടം ഉറപ്പുവരുത്തണം. താമസസ്ഥലത്തിനു സമീപമുള്ളവരെയും ക്വാറൻറീന് സംബന്ധിച്ച് ബോധവത്കരിക്കേണ്ടതും ഇവരാണ്.
•കോവിഡ് ബാധിച്ചാല്‍ ആരോഗ്യസ്ഥിതി മോശമാകുന്ന വിഭാഗങ്ങളിലുള്ളവര്‍ സമീപത്തുണ്ടോെയന്ന് ഉറപ്പാക്കുകയും അവരോട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും വേണം.
•പണം കൊടുത്തുള്ള ക്വാറൻറീനിലും സര്‍ക്കാറിെൻറ ഇന്സ്റ്റിറ്റ്യൂഷനിലുമുള്ളവര്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് റവന്യൂ, പൊലീസ്, തദ്ദേശഭരണ വിഭാഗങ്ങളാണ്. ഹോം ക്വാറൻറീനില്‍ പോകുന്നവര്‍ വീട്ടിലും തങ്ങുന്ന മുറിയിലും പാലിക്കേണ്ട വ്യവസ്ഥകളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…