Categories: Gulf

2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ

ദുബായ്: കോവിഡ് മഹാമാരി തകര്‍ത്ത വിനോദ സഞ്ചാരമേഖലയില്‍ യുഎഇ പ്രതീക്ഷയായി മാറുകയാണ്.

ഇതിനോടകം 2021 ല്‍ വിനോദ സഞ്ചാരികള്‍ എത്താന്‍ ഗൂഗിളില്‍ തിരഞ്ഞ പ്രിയ ഇടമായി യുഎഇ മാറിയിട്ടുണ്ട്.

കോവിഡിനെ നേരിടാന്‍ ഭരണകൂടം നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇ യ്ക്ക് കരുത്തായത്.

ഗൂഗിള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സഞ്ചാര പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎഇ 
എന്ന് ഗ്ലോബല്‍ ട്രാവല്‍ കമ്പനിയായ കുവോണിയും അറിയിച്ചു.

കാനഡ,യുഎസ്എ,ഈജിപ്റ്റ്‌ എന്നിവയാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത മറ്റ് രാജ്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പുതിയ വിനോദ സംവിധാനങ്ങള്‍,സമാനതകളില്ലാത്ത ടുറിസം ആകര്‍ഷണങ്ങള്‍ എന്നിവയെല്ലാം യുഎഇ യ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായകമായി.

കോവിഡ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ യുഎഇ കഴിഞ്ഞ ജൂണിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയത്.

ജൂലായ്‌ ആദ്യവാരം മുതല്‍ യുഎഇ വിനോദ സഞ്ചാരികളെയും സ്വീകരിച്ച് തുടങ്ങി,കോവിഡിന് ശേഷം വിപണി സജീവമാക്കാന്‍ യുഎഇ ചില രാജ്യങ്ങളുമായി പുതിയ കാരുറുകളിലും ഒപ്പിട്ടുകഴിഞ്ഞു.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

8 mins ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

4 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

4 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

4 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

6 hours ago