ദുബായ്: ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ആരോഗ്യ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കൊവിഡ് 19 പശ്ചാത്തലത്തിൽ യു.എ.ഇ.യിൽ വൈദ്യ സഹായം നൽകുന്നതിന് രാജ്യത്ത് നിന്ന് 88 അംഗ മെഡിക്കൽ സംഘം ദുബായിലേക്ക് പോയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൽ നിന്നുള്ള നഴ്സുമാരാണ് ദുബായിലേക്ക് പോയത്.
വൈദ്യ സഹായം നൽകാനായി ആരോഗ്യ പ്രവർത്തകരെ അയക്കാൻ യു.എ.ഇ നേരത്തെ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിലവിലുള്ള യു.എ.ഇയിൽ ജോലി ചെയ്യുന്ന നഴ്സുമാരെ തിരിച്ചയക്കാനും യു.എ.ഇ അഭ്യർത്ഥന നടത്തിയിരുന്നു.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…