അബുദാബി: യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി വെർച്വൽ മീറ്റിങ് നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അയൽ രാജ്യങ്ങളുമായി ബന്ധപ്പെടുകയും എവിടെയും മാസപ്പറിവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ ശനിയാഴ്ച റമസാൻ അവസാന ദിവസവും ഞായറാഴ്ച പെരുന്നാളുമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഒമാൻ ഒഴിച്ച് ഇതര ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാൾ. ഒമാനിൽ ഒരു ദിവസം വൈകിയാണ് റമസാൻ ആരംഭിച്ചത് എന്നതിനാൽ ഇന്നു മാത്രമേ പെരുന്നാൾ ദിനം തീരുമാനിക്കുകയുള്ളൂ.
പെരുന്നാൾ നമസ്കാര സമയം
അബുദാബി: പുലർച്ചെ 05.52
അൽ ഐൻ: 5.46
ദുബായ് : 5.47
ഷാർജ: 5.44
റാസൽഖൈമ: 5.43
ഫുജൈറ: 5.43
ഉമ്മുൽഖുവൈൻ: 5.44
അജ്മാൻ: 5.46.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…