ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകളുടെ സസ്‌പെൻഷൻ ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു.
യുഎഇ സർക്കാർ നിർദേശപ്രകാരം 2021 ജൂലൈ 21 വരെ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ യാത്ര എമിറേറ്റ്സ് നിർത്തിവയ്ക്കും. കൂടാതെ, കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാർക്ക് മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും എയർലൈൻ അറിയിച്ചു.
യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്‌ഡേറ്റ് ചെയ്ത കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് -19 വ്യാപനത്തെ തുടർന്ന് ഏപ്രിൽ 24 മുതൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. സമാനമായ നീക്കത്തിലൂടെ മെയ് 13 ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം നിർത്തിവച്ചു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…