അബുദാബി∙ നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്.
ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടണം. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാം.
12 വയസ്സിനു താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ടെസ്റ്റിൽ ഇളവുണ്ടെങ്കിലും ഓരോ പ്രദേശങ്ങളിലെയും നിയമങ്ങളിൽ മാറ്റമുള്ളതിനാൽ യാത്രയ്ക്കു മുൻപ് അവ പരിശോധിച്ചു മാർഗനിർദേശങ്ങൾ ഉറപ്പാക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയുംവേണം.
കർണാടകയിൽ നിന്നുള്ളവർക്കുമാത്രമേ ബെംഗളൂരുവിലേക്കു യാത്ര ചെയ്യാനാകൂ. മഹാരാഷ്ട്ര സംസ്ഥാനക്കാർക്കു മുംബൈയിലേക്കും പോകാം. എന്നാൽ ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനക്കാർക്കു ഡൽഹിയിലേക്കു യാത്ര ചെയ്യാം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സെപ്റ്റംബർ 1 മുതൽ സാധാരണ സർവീസ് തുടങ്ങുമെന്ന് വെബ്സൈറ്റിൽ അറിയിപ്പുണ്ടെങ്കിലും ഇന്ത്യൻ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാലേ സർവീസ് നടത്താനാകൂ.
വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…
മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…
ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…
ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…