Gulf

യുഎഇ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരാം

പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം. കേന്ദ സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അനുമതിയോടെ കൊണ്ടുവരുന്ന ജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ ചട്ടപ്രകാരമാക്കാം.

നടപടികൾ പാലിക്കാതെ കൊണ്ടുവരുന്ന ജോലിക്കാർ പിന്നീട് സ്പോൺസർക്കു ബാധ്യതയാകുന്നത് ഒഴിവാക്കാൻ നടപടി ക്രമങ്ങൾ പാലിക്കുന്നതാണ് നല്ലത്. നടപടികൾ പാലിക്കാതെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തിനു സമാനമായ കുറ്റമാകും എന്നതിനാൽ പ്രവാസികൾ യുഎഇയിലെ നിയമ നടപടികൾക്കു വിധേയരാകേണ്ടി വരും.

കുടുംബമായി യുഎഇയിൽ താമസിക്കുന്നവർക്ക് ഇന്ത്യയിൽ നിന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാം. ജോലിക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നയാൾക്ക് ഇസിആർ പാസ്പോർട്ട് ഉണ്ടായിരിക്കണം. യുഎഇയിലെ ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം ഇവർക്കു ബാധകമായിരിക്കും. ജോലിക്ക് എത്തുന്നയാൾക്ക് കൃത്യമായ തൊഴിൽ അന്തരീക്ഷം, കൃത്യമായ ശമ്പള വിതരണം, വൈദ്യ സഹായം, മാന്യമായ ഇടപെടൽ എന്നിവ ഉറപ്പാക്കണം. ആദ്യ നടപടിയായി ഇന്ത്യയിലെ ഇ മൈഗ്രന്റ് പോർട്ടലായ http://www.emigrate.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ജോലിക്ക് എത്തിക്കുന്നയാളുമായി ബന്ധമൊന്നുമില്ലെന്ന സത്യവാങ്മൂലം യുഎഇയിലെ ഇന്ത്യൻ എംബസിയുടെ സേവനദാതാക്കളായ ഐവിഎസ് ഗ്ലോബൽ സർവീസിൽ സ്പോൺസർ നൽകണം. ഇക്കാര്യം ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുകയും വേണം.

ഈ നടപടികൾ പൂർത്തിയാക്കിയാൽ എംപ്ലോയിമെന്റ് വീസയ്ക്ക് അപേക്ഷിക്കാം. യുഎഇയുടെ ഹ്യുമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി അപേക്ഷകന്റെ പാസ്പോർട്ട് പകർപ്പ്, അസൽ എമിറേറ്റ്സ് ഐഡി, ജോലിക്കു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആളിന്റെ പാസ്പോർട്ട് പകർപ്പ്, ഇയാളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ ജീവിത പങ്കാളിയുടെ പാസ്പോർട്ട് പകർപ്പ്, എമിറേറ്റ്സ് ഐഡി, ഇന്ത്യയിലും യുഎഇയിലും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, വീടിന്റെ വാടക കരാർ, ഇജാരി, വീട് സ്വന്തമാണെങ്കിൽ ആധാരത്തിന്റെ പകർപ്പ്, ദീവയുടെ ബിൽ സ്റ്റേറ്റ്മെന്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, എംപ്ലോയിമെന്റ് കരാറിന്റെ പകർപ്പ്, ശമ്പള സർട്ടിഫിക്കറ്റ് എന്നിവ നൽകണം. താമസിക്കുന്ന വീടിനു കുറഞ്ഞത് രണ്ടു മുറിയുണ്ടായിരിക്കണം.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫർ ലെറ്ററും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സിന്റെ എൻടി പെർമിറ്റും ലഭിച്ചാൽ, മേൽപ്പറഞ്ഞ രേഖകൾ ഇന്ത്യൻ എംബസിയുടെ ഐവിഎസ് സർവീസിൽ നൽകണം. തിരികെ ലഭിക്കുന്ന നിക്ഷേപത്തുക കെട്ടിവയ്ക്കുകയും വേണം. തൊഴിലാളിയുടെ എൻട്രി പെർമിറ്റ് ഐവിഎസ് സാക്ഷ്യപ്പെടുത്തിയാൽ ഇ മൈഗ്രന്റ് വഴി തൊഴിൽ കരാർ ലഭിക്കും. ഈ കരാർ നിർദിഷ്ട തൊഴിലാളിക്ക് നൽകണം. കരാറും സാക്ഷ്യപ്പെടുത്തിയ എൻട്രി പെർമിറ്റും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന് നൽകണം. എമിഗ്രേഷൻ അനുമതി ലഭിച്ചാൽ തൊഴിലാളിക്ക് യുഎഇയിലേക്ക് വരാം.

തൊഴിലാളി യുഎഇയിൽ എത്തിക്കഴിഞ്ഞാൽ,സ്പോൺസർക്കൊപ്പം ഇന്ത്യൻ കോൺസുലേറ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാകണം. ശേഷം യുഎഇയുടെ തൊഴിൽ കരാറിൽ ഒപ്പിവയ്ക്കണം. തുടർന്നു വൈദ്യ പരിശോധനയ്ക്കും ആരോഗ്യ ഇൻഷുറൻസിനും എമിറേറ്റ്സ് ഐഡി നടപടികൾക്കുമായി അപേക്ഷ നൽകണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

12 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

12 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

15 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

22 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago