ന്യൂദല്‍ഹി: വിമാനസര്‍വീസുകളെ ചൊല്ലി ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തില്‍ ആശങ്കയിലായി പ്രവാസികള്‍. വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത യു.എ.ഇ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചില ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ യാത്ര മുടങ്ങി.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വെയ്‌സിന്റെ യാത്ര മുടങ്ങി. ഷാര്‍ജയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോവാനിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെയും ഉള്‍പ്പെടെയുള്ള യാത്രകള്‍ മുടങ്ങി. ഇന്ത്യയില്‍ നിന്ന് എത്തേണ്ടിയിരുന്ന വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളും ഏറെ വൈകിയാണ് യു.എ.ഇയില്‍ എത്തിച്ചേര്‍ന്നത്.
ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ താമസവിസയുള്ളവരെ വന്ദേഭാരത് മിഷനിന്റെ ഭാഗമായി പോവുന്ന വിമാനങ്ങളില്‍ യു.എ.ഇിലേക്കെത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് യു.എ.ഇ അനുമതി നല്‍കിയിരുന്നില്ല. ഇതിനുള്ള മറുപടി എന്ന നിലയിലാണ് യു.എ.ഇയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതത് സംസ്ഥാന സര്‍ക്കാരുകളും യു.എ.ഇയിലെ ഇന്ത്യന്‍ നയനത്ര കാര്യാലയവുമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള ആദ്യ അനുമതി നല്‍കേണ്ടത്. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടേറ്റിന്റെയും അനുമതി വാങ്ങണം. സാധാരണഗതിയില്‍ അപേക്ഷ നല്‍കി ആറു മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ അനുമതി ലഭിക്കുന്നതാണ്. എന്നാല്‍ വ്യഴാഴ്ച സമര്‍പ്പിച്ച അപേക്ഷകള്‍ക്കൊന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…