ദോഹ: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഖത്തറിലെ ബിസിനസ്സ് നേതാക്കളെ സന്ദർശിച്ച് ഇന്ത്യയില്‍ നിക്ഷേപമിറക്കുവാന്‍ ഖത്തര്‍ ബിസിനസുകാരേയും നിക്ഷേപകരേയും ക്ഷണിച്ചു. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഡോ. എസ്. ജയ്‌ശങ്കർ ഞായറാഴ്ച ദോഹയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള കൂടിക്കാഴ്ച്ച കൂടിയാണിത്. ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശെയ്ഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി, ഖത്തര്‍ ബിസിനസ് അസോസിയേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് ഫൈസല്‍ ബിന്‍ കാസിം ആല്‍ഥാനി, ഖത്തര്‍ ചേംബര്‍ സെക്കന്റ് വൈസ് ചെയര്‍മാന്‍ റാഷിദ് ബിന്‍ ഹമദ് അല്‍ അത്ബ, ക്യുബിഎ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഹുസൈന്‍ അല്‍ ഫര്‍ദാന്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി ഖത്തർ ഉപപ്രധാനമന്ത്രിയും ഖത്തർ വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തും. കോവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യക്കാരെ പരിചരിച്ചതിന് ഖത്തർ സംസ്ഥാനത്തിന് പ്രത്യേക നന്ദിയും മന്ത്രി അറിയിക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…