റിയാദ്: സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകരുടെ വരവ് പരിമിതപ്പെടുത്താൻ കൂടിയാണ് ഇങ്ങനൊരു തീരുമാനം മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചത്.
അറഫ ദിനം മുതൽ അറബിക് കലണ്ടർ ദുൽഹജ് 12 വരെ നാലു ദിവസമാണ് പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കുന്നത്. എന്നാൽ ഇതിലും കൂടുതൽ അവധികൾ പ്രൈവറ്റ് സെക്ടർ ജീവനക്കാർക്ക് നൽകുന്നതിന് വിലക്കില്ല. നേരത്തെ ഹജ്ജ് കർമ്മം നടത്താത്ത തൊഴിലാളിയ്ക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോട്കൂടി ഹജ്ജ് അവധിയ്ക്ക് അവകാശമുണ്ട്.
വേതനത്തോട് കൂടിയ അവധി ലഭിക്കാൻ തൊഴിലാളി രണ്ടു വർഷമെങ്കിലും ഒരേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സാധാരണയായി ബലിപ്പെരുന്നാൾ അവധിയടക്കം 10 ദിവസത്തിൽ കുറയുകയോ 15 ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ്ജ് അവധിക്കാണ് തൊഴിലാളിയ്ക്ക് അവകാശമുള്ളത്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…