ന്യൂഡൽഹി: ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തും. കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലുമായി സൗദി അറേബ്യയില്‍ നിന്ന് നാല് വിമാനങ്ങള്‍. യു.എ.ഇയില്‍ നിന്ന് നാല്. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും. പന്ത്രണ്ട് വിമാനങ്ങളും വന്ദേഭാരത് പദ്ധതിപ്രകാരമാണ് എത്തുന്നത്. ഇത് കൂടാതെയാണ് വിവിധ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത 420 വിമാനങ്ങള്‍ കൂടി ജൂണ്‍ 9 മുതല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പറക്കുക.
ആകെ 1,72,000 പ്രവാസികളെയാണ് ജൂണില്‍ നാട്ടിലെത്തിക്കുക. ക്വാറന്റീന്‍, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ, ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകളോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലും പ്രതിപക്ഷവുമായും തര്‍ക്കം നടന്നതിന് പിന്നാലെയാണ് വിമാനങ്ങളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ചാര്‍ച്ചേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാനം അറിയിച്ചെന്ന് വിമർശനം ഉയർന്നിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ദിവസം 24 വിമാന സർവീസുകൾ ഏർപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും 12 എണ്ണം മതിയെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…