Gulf

ജിസിസി രാജ്യങ്ങളിൽ യാത്രക്കായി ഒറ്റ വിസ; അടുത്തമാസം മുതൽ പ്രാബല്യത്തിൽ

ഏകീകൃത ജിസിസിവിസ അടുത്ത മാസം മുതൽ നിലവിൽ വരും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന വൺസ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി അംഗീകാരം നൽകി. അടുത്തമാസം മുതൽ യുഎഇയും ബഹ്റൈനും തമ്മിൽ പരീക്ഷണാടിസ്‌ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.കുവൈത്തിൽ നടന്ന 42ആംമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണം വിജയിച്ചാൽ വൈകാതെ മറ്റു ജിസിസി അംഗരാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പൗരൻമാർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഒരൊറ്റ ചെക്ക്പോസ്റ്റ‌ിൽ പാസ്പോർട്ട് പരിശോധിക്കും. സുരക്ഷാ സ്ക്രീനിങ്ങും ഇവിടെ പൂർത്തിയാക്കും. ഇത് യാത്രയ്ക്കിടയിൽ പരിശോധനകൾക്ക് വേണ്ടിയുള്ള സമയം കുറയ്ക്കും.നിലവിലുള്ളത് പോലെ ഓരോ രാജ്യങ്ങളുടെയും ചെക്ക്‌പോസ്‌റ്റിൽ പരിശോധന നടത്തുന്ന രീതി ഒഴിവാക്കും. യാത്രയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ട്രാക്ക് ചെയ്യാനും രാജ്യങ്ങൾക്കിടയിൽ പരസ്പ‌രം പങ്കുവെക്കാനുമായി ഏകീകൃത ഇലക്ട്രോണിക് പ്ളാറ്റ്ഫോം രൂപീകരിക്കും.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകൃത ടൂറിസ്‌റ്റ്- വിസാ പദ്ധതിയായ ജിസിസി ഗ്രാൻഡ് ടൂർസ് വിസയും ഈവർഷം മുതൽ നടപ്പാക്കും. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ടൂറിസ്റ്റു‌കൾക്ക് ഇതുവഴി സാധിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

12 mins ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

1 hour ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

21 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago