Categories: Gulf

സര്‍ക്കാര്‍ ഉദ്യോഗസ്ഥർ കോവിഡ് 19 നിയമ ലംഘനം നടത്തിയാൽ പത്ത് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കാനൊരുങ്ങി അബുദാബി

അബുദാബി: COVID 19 നിയമ ലംഘനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പത്ത് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കാനൊരുങ്ങി അബുദാബി. അബുദാബി മാനവശേഷി ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാത്തവരില്‍ നിന്നും ഹസ്തദാനം നല്‍കിയാലും പിഴ ഈടാക്കും.

COVID മാനേജരില്‍ നിന്നും മറച്ചുവച്ച് ഓഫീസില്‍ ഹാജരാകുന്നവരില്‍ നിന്നും 10 ദിവസത്തെ അടിസ്ഥാന വേതനം പിഴ നല്‍കേണ്ടി വരും. കൊറോണ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ആദ്യത്തെ തവണ 3 ദിവസത്തെ ശമ്പളം പിഴ നല്‍കണം. മൂന്നു തവണ നിയമ ലംഘനം നടത്തിയാല്‍ 10 ദിവസത്തെ ശമ്പളം പിഴ നല്‍കേണ്ടി വരും.

ഹസ്തദാനം നല്‍കുന്നവര്‍ക്ക് രണ്ടു തവണ മുന്നറിയിപ്പ് നല്‍കിയ ശേഷം മൂന്നാം തവണ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. അകലം പാലിക്കാത്തവര്‍ക്ക് ആദ്യം രേഖാമൂല൦ മുന്നറിയിപ്പ് നല്‍കു൦. രണ്ടാം തവണ 3 ദിവസത്തെ ശമ്പളം പിഴയായി ഈടാക്കുകയും ചെയ്യും.

കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുഎഇയിലേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍ക്ക് ആദ്യ തവണ മൂന്നു ദിവസത്തെ ശമ്പളം റദ്ദാക്കും. രണ്ടാം തവണ ലംഘിക്കുന്നവരില്‍ നിന്ന് അഞ്ചു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. മൂന്നാം തവണയും നിയമലംഘനം നടത്തുന്നവര്‍ക്ക്‌ 10 ദിവസത്തെ ശമ്പളം നഷ്ടമാകും. 

COVID 19 പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ ആദ്യ തവണ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. രണ്ടാം തവണ മൂന്നു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. മൂന്നാം തവണ അഞ്ച് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. തുടര്‍ച്ചയായി മൂന്ന് തവണ കൊറോണ മാര്‍ഗനിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഒരു ദിവസത്തെ ശമ്പളമായിരിക്കും പിഴ. 

ജീവനക്കാരില്‍ കൃത്യമായ പരിശോധനകള്‍ നടത്താതെ രോഗലക്ഷണം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തുന്ന ലൈന്‍ മാനേജരില്‍ നിന്നും ആദ്യ തവണ  ഒരു ദിവസത്തെ ശമ്പള൦ പിഴയായി ഈടാക്കും. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളവും പിഴയായി ഈടാക്കും. ക്വാറന്‍റീന്‍ നിയമം പാലിക്കാതെ തൊഴിലുടമയില്‍ നിന്നും ഇത് മറച്ചുവയ്ക്കുന്ന തൊഴിലാളികളില്‍ നിന്ന് ആദ്യ തവണ ഒരു ദിവസത്തെ ശമ്പളവും 2 തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്നു ദിവസത്തെ ശമ്പളവും ഈടാക്കും.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജിതിൻ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5…

11 mins ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

28 mins ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

19 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

19 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

19 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

21 hours ago