റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നയാളാണ് അബ്ദുൽ ലത്തീഫ്. 12 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂണിറ്റ് ഭാരവാഹി, മലപ്പുറം ജില്ല കെ.എം.സി.സി ഹെല്‍പ്പ് ഡെസ്ക് കോഓഡിനേറ്റര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: അബ്ദുല്ലക്കുട്ടി പൂവഞ്ചേരി. മാതാവ്: ഹലീമ. ഭാര്യ: ഷഹനാസ്. മക്കൾ: ഇർഷാദ്, റിൻഷാദ്. സഹോദരങ്ങൾ- മുജീബ്, ബുഷ് റാബി, റിഫാഅത്ത്.
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…
വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…
"സ്റ്റീഫൻവിൽ(ടെക്സാസ്):"ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന…