ദുബായ്: ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീധരൻ ദേവ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 28 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ദുബായിലെ സ്വകാര്യ റെന്റ് എ കാർ കമ്പനിയിലെ സൂപ്പർ വൈസറായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന് ഏപ്രിൽ 23ന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.
ദുബായിലെ സോഷ്യൽ വർക്കറായ നസീർ വാടാനപ്പള്ളിയാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം തുറമുഖത്തു നിന്ന് അഴുകിയനിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസ് നസീർ വാടാനപ്പളളിയെ അറിയിച്ചിരുന്നു.
എന്നാൽ മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ സമയമെടുത്തു. കൂടാതെ ഡിഎൻഎ പരിശോധനയും നടത്തി. വസ്ത്രത്തിലെ പോക്കറ്റില്‍ നിന്ന് ഒരു താക്കോൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് ദേവകുമാറിന്റെ അപ്പാർട്ട്മെന്റിന്റെ താക്കോലാണോയെന്ന് അധികൃതർ പരിശോധിച്ചു. വാതിൽ തുറക്കുന്നതിൽ അവർ വിജയിക്കുകയും ഡിഎൻഎ പരിശോധനാ ഫലങ്ങൾ പൊരുത്തപ്പെടുകയും ചെയ്ത ശേഷം, ശരീരം ദേവകുമാറിന്റേതാണെന്ന നിഗമനത്തിലെത്തി- നസീർ വാടാനപ്പള്ളി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇദ്ദേഹത്തിന്റെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതിച്ചതായും നസീർ വാടാനപ്പള്ളി പറഞ്ഞു. മരിച്ച ശ്രീധരൻ ദേവ് കുമാറിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. കോവിഡിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തതിലും മക്കളെ കാണാൻ പറ്റാത്തതിലും ഇദ്ദേഹം ദുഃഖിതനായിരുന്നുവെന്നാണ് വിവരം.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…