മസ്‌കറ്റ്: പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം. രാജ്യത്തെ പതിനൊന്ന് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു.
ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്.
മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം 182/ 2020 അനുസരിച്ച് താഴെ പറയുന്ന തസ്തികകളാണ് ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നത്.
സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധന്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്,
സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, പൊതു സാമൂഹിക പ്രവര്‍ത്തകന്‍, വിദ്യാര്‍ത്ഥി പ്രവര്‍ത്തന വിദഗ്ധന്‍
,സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍,സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ ഗൈഡ്, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളാണ് ഒമാന്‍ സ്വദേശികള്‍ക്കായി മാത്രം നീക്കിവെക്കുന്നത്.
നിലവില്‍ ഈ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ വിസാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരുവാന്‍ സാധിക്കും. പിന്നീട് വിസ പുതുക്കാന്‍ കഴിയുകയില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…