ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ വലിയ തോതിൽ കൂടുന്നത് തടയാൻ സുൽത്താനേറ്റ് നിലവിലെ രാത്രികാല ലോക്ക്ഡൗണ്‍ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. ജൂലൈ 16 മുതൽ ജൂലൈ 31 വരെ വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ചൊവ്വാഴ്ച ഉത്തരവിട്ടു.
നിലവിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെയാണ് കർഫ്യൂ. ഈദ് നമസ്കാരങ്ങളൊന്നും നടക്കില്ലെന്നും നഗര കേന്ദ്രങ്ങളിൽ പരമ്പരാഗത ഈദ് സംബന്ധിയായ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കുടുംബ സംഗമങ്ങളും കൂട്ടായ ഈദ് ഗ്രീറ്റിംഗ് അസംബ്ലികളും അനുവദിക്കില്ല.
ഇതിനകം 3339 പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ പുതിയ 1,570 കോവിഡ് കേസുകൾ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തു.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…