ഉമ്മുൽഖുവൈൻ: ഓടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഉമ്മുൽഖുവൈൻ അൽ അഖ്റാൻ സ്ട്രീറ്റിലായിരുന്നു അപകടം.
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. ട്രക്കിൽ സുരക്ഷിതമായി കണ്ടെയ്നർ വയ്ക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാനി ഡ്രൈവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ ശ്രീലങ്കക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…