Categories: Gulf

അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു

കൊച്ചി: അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു. നൂലു പോലെ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറായിട്ടാണ് ഫഹദ് എത്തുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രദീപ് കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, ജാക്‌സണ്‍ വിജയന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ ആണ് തീയറ്ററുകളിലെത്തുന്നത്. ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജലി മേനോന്റെ കൂടെയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചെയ്യുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ അമല്‍ നീരദ് ആണ്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Newsdesk

Recent Posts

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

4 hours ago

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…

4 hours ago

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…

4 hours ago

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…

4 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…

5 hours ago

ഐ.പി.സി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…

5 hours ago