Gulf

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്.

നഴ്‌സുമാർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും കിംഗ് ഖാലിദ് ഹോസ്പിയുടെ നഴ്സുമാരായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Newsdesk

Recent Posts

യുഎഇയിൽ വീണ്ടും മുന്നറിയിപ്പ്, ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം…

2 hours ago

അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച ‘ഞാൻ കണ്ട കുറെ മനുഷ്യർ’ പ്രകാശനം ചെയ്തു

കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…

4 hours ago

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…

17 hours ago

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്; മായ ഹെർണാണ്ടസിന് 15 വർഷം തടവ്

ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…

17 hours ago

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്; നിദ അല്ലത്തിന് നേരിയ പരാജയം, വലേരി ഫുഷെയ്‌ക്ക് വിജയം

ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…

17 hours ago

ന്യൂയോർക്കിൽ അനധികൃത കുടിയേറ്റക്കാർക്കും സൗജന്യ ശിശുപരിചരണം; നികുതിപ്പണം ധൂർത്തടിക്കുന്നതായി വിമർശനം

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…

17 hours ago