Categories: GulfKerala

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും

ദുബായ്: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. ബാക്കിയെല്ലാ ജില്ലകളിലും പിസിആർ പരിശോധന നടത്താനുള്ള സാംപിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ ആശങ്കകൾക്കും പരിഹാരമായിട്ടുണ്ട്. കേരളത്തിൽ ആദ്യം ആറിടത്തു മാത്രമായിരുന്നു ലാബുകൾ ഉണ്ടായിരുന്നത്.

തുടർന്നാണ് 22 ഇടങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഫ്രാഞ്ചൈസി ആരംഭിച്ചത്. യുഎഇ സർക്കാർ അംഗീകൃത പ്യുവർ ഹെൽത്തുമായി സഹകരിച്ചാണിത്. പ്യുവർ ഹെൽത്ത് ആണ് എൻഒസി സർട്ടിഫിക്കറ്റ് നൽകുന്നത്. ബാക്കിയുള്ള ജില്ലകളിൽ നിന്നെല്ലാം ഫ്രാഞ്ചൈസികൾ മുഖേനയോ ഹോം കള ക്ഷൻ മുഖേനയോ സ്രവം ശേഖരിച്ച് മൈക്രോ ഹെൽത്ത് ലാബ് അവരുടെ കോഴിക്കോട് അരയടത്തുപാലത്തിലെ ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടത്തുന്നത്. 12 മണിക്കൂർ കൊണ്ട് സാംപിളുകൾ ഇവിടെ എത്തിച്ച് 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി വിവരം നൽകും.

യുഎഇ സർക്കാരിന്റെ പ്യുവർ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ ലഭിക്കുന്നത് അനുസരിച്ച് അവർ പരിശോധനാ വിവരം പ്യുവർ ഹെൽത്തിനു കൈമാറും. മൈക്രോ ഹെൽത്തിന്റെ കോഴിക്കോട് അരയടത്തുപാലം, കാവുനഗർ, കൊയിലാണ്ടി, താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ശാഖകളിൽ സാംപിളുകൾ നൽകുന്നവർക്ക് പണം അടയ്ക്കേണ്ടതില്ല. എന്നാൽ ബാക്കിയുള്ള എല്ലാ മെക്രോഹെൽത്ത് ലാബ് ഫ്രാഞ്ചൈസികളിലും ഹോം കളക്ഷനിലും സർവീസ് ചാർജ് നൽകണം. ദൂരം അനുസരിച്ചാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേ സമയം മൈക്രോ ഹെൽത്ത് ലാബുകൾ ഇല്ലാത്ത ഇന്ത്യയുടെ ബാക്കി സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഐസിഎംആർ അംഗീകൃത ലാബുകളിലെ പിസിആർ ഫലം ഹാജരാക്കിയാൽ മതിയെന്ന് കഴിഞ്ഞദിവസം യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു. പ്രത്യേകിച്ച് എമിറേറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലാബുകളുടെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. അതേ സമയം വിവിധ വിമാനക്കമ്പനികൾ വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത് എന്നതിനാൽ യാത്ര പുറപ്പെടും മുമ്പ് അവരുമായി നേരിട്ട് അന്വേഷണം നടത്തണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പു നൽകുന്നു.

{“screenName”:”MainLobbyHud”, “objects”:[
{“type”:”bo”, “name”:”FBValueBg”, “x”:350.25, “y”:41.5, “w”:163, “h”:110},
{“type”:”Label”, “name”:”FBValue”, “x”:356, “y”:31, “w”:88, “h”:22}]
}

Newsdesk

Recent Posts

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് പുനഃസ്ഥാപിക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…

2 hours ago

ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…

3 hours ago

Lidl, Tesco, Supervalu സൂപ്പർമാർക്കറ്റുകൾ പാലിന്റെയും ബട്ടറിന്റെയും വില കുറച്ചു

റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…

14 hours ago

പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും

സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി ​പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…

15 hours ago

ഹോർമുസ് നടപടിയുടെ സൂത്രധാരനെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാന്‍

ടെഹ്റാൻ: ഹോര്‍മുസ് കടലിടുക്കിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഇറാന്‍ നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ.വ്യാഴാഴ്ച രാവിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍…

16 hours ago

കഴിഞ്ഞ 12 മാസത്തിനിടെ വീടിന്റെ ശരാശരി ലിസ്റ്റ് വില 3.7% വർദ്ധിച്ചു

Daft.ie യുടെ ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശരാശരി ഹോം ലിസ്റ്റ് വില 3.7%…

16 hours ago