അബുദാബി: യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം. കൊറോണയുടെ രണ്ടാം വരവിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ കേസുകളാണ്. രോഗമുക്തരായത് 639 പേർക്കാണ്. ആർക്കും ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്.
കൊറോണയുടെ രണ്ടാം വരവ് പ്രമാണിച്ച് 68000 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മൊത്തം ഇതുവരെ 72 ലക്ഷം പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ബുധനാഴ്ചയും വലിയ തോതിലുള്ള കൊറോണ കണക്കുകളാണ് ഗള്‍ഫ് രാജ്യത്തു നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നത്.
കൊറോണ രോഗബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂൾ ജീവനക്കാർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടക്കിയിട്ടുണ്ട്.
ആറുമാസത്തിന് ശേഷം തുറന്ന സ്കൂളുകൾ 3 ദിവസം പ്രവർത്തിച്ച ശേഷം കൊറോണ വ്യാപനം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…