ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി യു.എ.ഇ. ഇതിന്റെ ഭാഗമായി അറുപത് വയസ്സിന് മുകളിലുള്ളവരും പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളും ഷോപ്പിങ്ങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രവേശിക്കുന്നത് ആരോഗ്യമന്ത്രാലയം വിലക്കി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനം നടപ്പിലാക്കിയത്.
റീട്ടെയിൽ കടകളിലും കുട്ടികൾക്കും അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി പോകാൻ സാധിക്കില്ല. ഷോപ്പിങ്ങ് മാളുകളും വാണിജ്യ വ്യാപാരസെന്ററുകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയത്.
കൊവിഡ് 19 യു.എ.ഇയിൽ കടുത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റിങ്ങ് വിപുലമാക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ ഇപ്പോൾ. ഇതിനോടകം 15000ത്തിനടുത്ത് കൊവിഡ് കേസുകൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച്ച മാത്രം 567 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…