Gulf

എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ നീട്ടാം

എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) തങ്ങളുടെ സ്മാർട്ട് ചാനലുകളിലൂടെ ആരംഭിച്ചു.രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ് മാത്രമേ സന്ദർശകർക്ക് ഇത് ചെയ്യാൻ കഴിയൂവെന്നും ഐസിപി അധികൃതർ പറഞ്ഞു. സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, അപേക്ഷാ ഫോമിന് 50 ദിർഹം, അതോറിറ്റിക്കും ഉപയോക്താക്കൾക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾക്കും 50 ദിർഹം എന്നിവയുൾപ്പെടെ 200 ദിർഹമാണ് വീസയുടെ സാധുത നീട്ടുന്നതിനുള്ള ഫീസ്.

അപേക്ഷകന്റെ പാസ്പോർട്ട് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ളതായിരിക്കണം. കൂടാതെ, എൻട്രി പെർമിറ്റ് നൽകുന്നതിന് അവൻ അവൾ യുഎഇയിൽ ആയിരിക്കരുത്. അപേക്ഷകർക്ക് ഐസിപി വെബ്സൈറ്റ് വഴിയും യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം വഴിയും തങ്ങളുടെ വീസയുടെ സാധുത നീട്ടാനാകും. ആവശ്യമായ ഡേറ്റ പൂരിപ്പിച്ച്, മതിയായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസ് അടച്ചതിന് ശേഷം റജിസ്റ്റർ ചെയ്ത ഇ മെയിൽ വഴി സ്ഥിരീകരണം ലഭിക്കും.

സേവനത്തിനായി അപേക്ഷിക്കാൻ മറ്റ് മാർഗങ്ങളും ലഭ്യമാണ്, ഉപയോ സന്തോഷ കേന്ദ്രങ്ങളും ഐസിപി അധികാരപ്പെടുത്തിയ ടൈപ്പിങ് സെന്ററുകളും ഉൾപ്പെടെ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യണം, തുടർന്ന് ഫീസ് അടയ്ക്കണം. ഈ കാലയളവിനുള്ളിൽ അപേക്ഷകന് ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ, അപൂർണമായ ഡേറ്റയോ രേഖകളോ കാരണം അഭ്യർഥന തിരികെ നൽകി 30 ദിവസത്തിന് ശേഷം നിരസിക്കപ്പെടും. കൂടാതെ, അപൂർണമായ ഡേറ്റയോ ഡോക്യുമെന്റുകളോ കാരണം മൂന്ന് തവണ മടക്കി നൽകിയാൽ അത് നിരസിക്കപ്പെടും. അഭ്യർഥന നിരസിക്കപ്പെട്ടാൽ ഫീസും സാമ്പത്തിക ഗ്യാരന്റികളും (എന്തെങ്കിലും ഉണ്ടെങ്കിൽ) റീഫണ്ട് ചെയ്യാവുന്നതാണ്.

എൻട്രി പെർമിറ്റിന്റെ കാലഹരണ തീയതിക്ക് മുമ്പ് ഒരു സന്ദർശകന് രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ലെങ്കിൽ, അയാൾക്ക്/അവൾക്ക് ഒരു തവണ കാലഹരണ തീയതി 60 ദിവസത്തേക്ക് നീട്ടാൻ കഴിയുമെന്ന് ഐസിപി വിശദീകരിച്ചു. അപേക്ഷ സമർപ്പിച്ച തീയതി മുതൽ ആറ് മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ ക്രെഡിറ്റ് കാർഡ് വഴി ഫീസ് റീഫണ്ട് ചെയ്യുന്നു. അല്ലെങ്കിൽ രാജ്യത്തിനകത്ത് മാത്രം സ്ഥിതി ചെയ്യുന്ന ബാങ്കുകളിലേക്ക് ചെക്ക് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ മുഖേന ഫീസ് വീണ്ടെടുക്കുന്നതിന് ബാധകമായ നടപടിക്രമങ്ങളിലൂടെ റീഫണ്ട് ചെയ്യുന്നു. നിയമങ്ങളും ചട്ടങ്ങളും അറിയിപ്പ് കൂടാതെ മാറ്റത്തിന് വിധേയമാണെന്നും അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

5 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

20 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

22 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

24 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago