Gulf

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി; പതിനാലാമത് മാസ് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷൻ വിജയികളെ പ്രഖ്യാപിച്ചു

ഓൺലൈനിൽ പ്രദർശിപ്പിച്ച 1000 എക്സിബിറ്റുകൾ 0.5 മില്യൺ (അർദ്ധ ദശലക്ഷം) ആളുകൾ ഓൺലൈനിൽ വീക്ഷിച്ചു. 25,000 ദിർഹം ക്യാഷ് പ്രൈസുകൾ നൽകി.

ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷന് ഗ്രേഡ് 10,11,12 സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് 1000 എക്സിബിറ്റുകൾ ലഭിച്ചു. ഓൺലൈനിൽ പ്രദർശിപ്പിച്ച വിവിധ എക്സിബിറ്റുകൾക്കായി 30,000 വോട്ടുകൾ ലഭിച്ചു.

തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷനിൽ 75 വിജയികളെ പ്രഖ്യാപിച്ചു.

84 സ്കൂളുകളിലെ ഗ്രേഡ് 10,11,12 സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി സയൻസ് പ്രോജക്ടുകൾ, പോസ്റ്ററുകൾ, പെയിന്റിംഗ്, ഇംഗ്ലീഷ്, അറബിക്, സംഗീത കോമ്പോസിഷനുകളിൽ നിന്നുള്ള കവിതകൾ ഉൾപ്പെടെ 1000 എക്സിബിറ്റുകൾ പ്രദർശിപ്പിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഓൺ‌ലൈനിൽ പ്രഖ്യാപിച്ചു. ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ചാൻസലർ പ്രൊഫസർ  ഹൊസാം ഹംദി, ഡോ. മണ്ട വെങ്കട്ടരാമൻ (വൈസ് ചാൻസലർ – അക്കാദമിക്) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. 

ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷൻ വിജയികളുടെ ഫലപ്രഖ്യാപനം ഓൺലൈനിൽ സംപ്രേഷണം ചെയ്യുകയും YouTube- ൽ സ്ട്രീം ചെയ്യുകയും ചെയ്തു. ആയിരത്തിലധികം രക്ഷിതാക്കൾ YouTube- ൽ വീക്ഷിച്ചു.

“വിദ്യാർത്ഥികളുടെ ശാസ്ത്ര-കലാ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിൽ ശാസ്ത്രീയ ചിന്ത, നവീകരണം, മാനവികത എന്നിവ ഉൾക്കൊള്ളുന്നതിനും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. വൈദ്യം ഒരു കലയും ശാസ്ത്രവുമാണ്. ഭാവിയിലെ മെഡിക്കൽ, സയൻസ് പ്രൊഫഷണലുകളുടെ അവബോധം ശക്തിപ്പെടുത്തുന്നതിന് എക്സിബിഷൻ പ്രയോജനപ്പെടുമെന്ന് ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ചാൻസലർ പ്രൊഫസർ. ഹൊസാം ഹംദി പറഞ്ഞു. 

വിദ്യാർത്ഥികളുടെ അറിവുകൾ  കൂടുതൽ പര്യവേക്ഷണം ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുകയും, ശാസ്ത്രീയ കഴിവുകൾ വളർത്തിയെടുക്കുന്നതിനും  സയൻസ് എക്സിബിഷൻ സഹായകമാണ്.  ടീം വർക്കിലൂടെ  വിലപ്പെട്ട പാഠങ്ങൾ പഠിക്കുകയും, പ്രാദേശികവും ആഗോളവുമായ സാങ്കേതിക പ്രശ്നങ്ങൾ ശാസ്ത്രീയമായി  പരിഹരിക്കുന്നതിന് പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും മനസിലാക്കുന്നതിന്  സഹായിക്കും. 

പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ്, ട്രോഫികൾ, മഞ്ച് കിറ്റിൽ നിന്നുള്ള സമ്മാനങ്ങൾ, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് 25,000 ദിർഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ നൽകി.  

എക്സിബിഷൻ വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമാണ് : https://gmu.ac.ae/mase/2020/

Newsdesk

Share
Published by
Newsdesk

Recent Posts

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

49 mins ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

1 hour ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

3 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

5 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 day ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 day ago