ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതല്ല. വിഷാണുക്കളെയും രോഗ ബീജങ്ങളെയും നശിപ്പിക്കുവാനുള്ള ആര്യ വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസിലാക്കിയിരുന്നു..വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ശക്തി ആര്യവേപ്പിലയ്ക്കുണ്ട്..
1, ജ്വരത്തിന് ..
a,വേപ്പിന്‍പ്പട്ടയോടു കൂടി ഗ്രാമ്പൂവോ ,കറുവാപ്പട്ടയോ ചതിച്ചിട്ടു കഷായം ഉണ്ടാക്കി സേവിച്ചാല്‍ ജ്വരത്തിനും തുടര്‍ന്നുണ്ടാകുന്ന ക്ഷീണത്തിനും വളരെ നല്ലതാണ്..
b,വേപ്പിന്‍ പട്ട മാത്രം എടുത്തു കഷായം ഉണ്ടാക്കി സേവിച്ചാലും ജ്വരം മാറി കിട്ടും..
2, പൂപ്പല്‍ രോഗങ്ങള്‍ക്ക് ….
a, പൂപ്പല്‍ ബാധിത പ്രദേശത്ത് വേപ്പെണ്ണയോ ,വേപ്പില അരച്ച കുഴമ്പോ രാത്രിയില്‍ പുരട്ടുക..പിന്നീട് കാലത്ത് കഴുകി കളയാം ..
3,മഞ്ഞക്കാമിലയ്ക്കുള്ള മരുന്ന്..
a,വേപ്പിലയും കുരുമുളകും അരച്ച് കാലത്ത് വെറും വയറ്റില്‍ സേവിക്കുക..
b,വേപ്പില നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക…
4,കുടലിലെ കൃമി ശല്യത്തിന്..
a, വേപ്പില നീരില്‍ ഉപ്പ് ചേര്‍ത്ത് കഴിച്ചാല്‍ കുടലിലെ കൃമി ശല്യം മാറികിട്ടും..
5, ചൊറി, ചിരങ്ങ് ,വ്രണങ്ങള്‍ മുതലായവയ്ക്ക്…
a, വേപ്പിന്‍ പട്ട കഷായം വെച്ച് അല്പം പഞ്ചസാരയും ചേര്‍ത്ത് രണ്ടു നേരവും വെറും വയറ്റില്‍ സേവിക്കുക.. ഇപ്രകാരം രണ്ടാഴ്ച തുടരുക..
b,വേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക് കഴുകുക..
6,മാലക്കണ്ണ് അസുഖം ഉള്ളവര്‍…
a,വേപ്പില നീര് എടുത്തു കണ്ണിലെഴുതുക…
7, മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ..
a, വേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് തല പതിവായി കഴുകുക..
8, പല്ല് വേദന , മോണ പഴുപ്പ് എന്നിവയ്ക്കുള്ള മരുന്ന്..
a,വേപ്പിന്‍ കായ, പടിക്കാരം,കറിയുപ്പ് എന്നിവ സമം എടുത്തു വളരെ മൃദുവായി പൊടിച്ചു വെയ്ക്കുക..ഈ ചൂര്‍ണ്ണം കൊണ്ട് പല്ല് തേച്ചാല്‍ പല്ല് വേദനയും മോണ പഴുപ്പും മാറികിട്ടും..
9,വായ് പുണ്ണിന് ഔഷധമായി..
a, വേപ്പില പാലില്‍ അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക…
b,വേപ്പിലയും വേപ്പിലയുടെ മൂന്നില്‍ ഒന്ന് ഭാഗം കുരുമുളകും കൂടി പുളിച്ച മോരില്‍ അരച്ച് ചേര്‍ത്ത് കാലത്തും വൈകുന്നേരവും സേവിയ്ക്കുക..
10,ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന്..
a, ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും.
ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്മം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചര്മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.
b,ആര്യവേപ്പില ഉണക്കപ്പൊടിക്കാം. ഇപ്പോള്‍ ഇത് കടകളിലും ലഭിക്കും. ഈ പൊടിയിലേക്ക് അല്പം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്.
c, ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്ത്ത് മുഖത്തിടാം. എണ്ണമയമുള്ള ചര്മ്ത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്മ്ത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.
d, ആര്യവേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്മത്തിളക്കത്തിനും ഇത് നല്ലതു തന്നെ.
e,ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്പോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.
f, ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്ത്ത് മുഖത്തിടുന്നത് ചര്മത്തിന് മൃദുത്വം നല്കും . മുഖം തിളങ്ങാനും ചര്മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ.
g, ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്മമുള്ളവര്ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്മ പ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.
( പ്രകൃതിദത്തമായതിനാല്‍ ഈ ഫെയ്സ് പാക്കുകള്‍ക്ക് പാര്ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല!)
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…