Health & Fitness

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കാമോ?

നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ.

പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റുകയും ചെയ്തേക്കാം. എന്നാൽ ഇതിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ ഉള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകളാണ് നമ്മുടേതെങ്കിൽ ദഹനപ്രക്രിയയെ കുഴപ്പത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം നല്ല രീതിയിൽ നടക്കാനുമായി മരുന്നുകൾ കഴിക്കേണ്ട അവസ്ഥ വരുന്നു. നമ്മൾ ഒരു സമയം തിരഞ്ഞെടുക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ അല്ലെങ്കിൽ അവയുടെ കൂട്ടിച്ചേർക്കലുകൾ തെറ്റായ കോമ്പിനേഷനുകളിൽ ഉള്ളതാണെങ്കിൽ, അത് കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങൾ‌ എളുപ്പത്തിൽ രൂപംകൊള്ളാൻ ഉള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ചൂടുള്ള പാനീയങ്ങളോടൊപ്പം മാമ്പഴം അല്ലെങ്കിൽ പച്ച മാങ്ങ കഴിക്കുന്നത് ചിലപ്പോൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി ഭവിക്കും.

ഭക്ഷ്യ സംയോജന തത്വമനുസരിച്ച്, രണ്ട് തരം ഭക്ഷണങ്ങളുണ്ട്. ഒന്ന് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. മറ്റൊന്ന് വളരെ സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. ഈ രണ്ടുതരം ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമായി മാറുമെന്നാണ് ആയുർവേദം പറയുന്നത്. വ്യത്യസ്ത പി.എച്ച് നിലയുള്ള രണ്ട് വ്യത്യസ്ത ഭക്ഷ്യവസ്തുക്കൾ, ഒരുമിച്ച് കൂട്ടിച്ചേർത്തു കഴിക്കുമ്പോൾ ശരീരത്തിന് ഇത് ശരിയായ രീതിയിൽ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും കഴിയുകയില്ല എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.
ഒരേസമയം ഒരുമിച്ച് കഴിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത വിരുദ്ധ ആഹാരങ്ങൾ നിരവധിയുണ്ട്. അവയിൽ പലതും നമ്മൾ നിത്യവും അറിയാതെ കഴിക്കുന്നതുമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. പ്രോട്ടീൻ ഉറവിട ഭക്ഷങ്ങണൾ
നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക ദഹനപ്രക്രിയുടെ കാര്യമെടുത്താൽ ശരിയായ ദഹനവും ആഗിരണ പ്രവർത്തനവും നടത്തുന്ന കാര്യത്തിൽ ഏറ്റവും പ്രയാസകരമായ ഒന്നാണ് പ്രോട്ടീനുകൾ. മറ്റേതൊരു പോഷകങ്ങളെക്കാളും പ്രോട്ടീനുകൾ ദഹിക്കപ്പെടുന്നത് ദഹനപ്രക്രിയയിൽ കൂടുതൽ പരിശ്രമകരമാണ്. അതിനാൽ തന്നെ ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ആഗിരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമായി ഒരേസമയം രണ്ട് വ്യത്യസ്ത തരം പ്രോട്ടീനുകൾ ഒരുമിച്ച് കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇത് ദഹന പ്രക്രിയയെ കൂടുതൽ ദൈർഘ്യമുള്ളതാക്കി മാറ്റിക്കൊണ്ട് ശരീരത്തെ മുഴുവൻ ബാധിക്കാൻ ഇടയുണ്ട്. ഇത് ചിലപ്പോൾ ശരീരത്തിൽ നിന്ന് കൂടുതൽ ഊർജം കവർന്നെടുത്തു കൊണ്ട് ക്ഷീണം തളർച്ച തുടങ്ങിയ അനാരോഗ്യ ലക്ഷണങ്ങളും പ്രകടമാക്കുന്നതിനും കാരണമാകും.

2. പാലും പഴവും
കഴിക്കാൻ ഏറ്റവും നല്ല കോമ്പോ ആണ് പാലും പഴവും എന്ന് ആളുകൾ പറയും. എന്നാൽ ഈ കോമ്പോയുടെ ദഹനം വളരെ കഠിനമാണ് എന്നതാണ് വാസ്തവം. കാരണം ഈ രണ്ടു ഭക്ഷണങ്ങളും കൂടിച്ചേരുമ്പോൾ ശരീരത്തിൽ ടോക്സിനുകൾ ഉൽപാദിപ്പിക്കപ്പെടും. ദഹനം കൂടുതൽ സമയം നീണ്ടു നിൽക്കുകയും ചെയ്യും. പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളുടെ കാര്യത്തിൽ ഈയൊരു കോമ്പിനേഷൻ ഏറ്റവും മോശം ഫലങ്ങൾ സൃഷ്ടിക്കും. ഈയൊരു കോമ്പോ ദഹനപ്രക്രിയയിലൂടെ ഇൻസുലിൻ എന്ന കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമായി മാറും.

3. പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും, ഏതായാൽ തന്നെയും ഏറ്റവും ആരോഗ്യസമ്പന്നമായ രണ്ടു ഭക്ഷണപദാർത്ഥങ്ങൾ ആണെന്ന വസ്തുത നമുക്കറിയാം. എന്നാൽ ഇവ രണ്ടും ഒരേ സമയം ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ചെറുതായെങ്കിലും മോശപ്പെട്ട രീതിയിൽ ബാധിക്കും. ഇതിന് കാരണം പഴങ്ങളിൽ കൂടുതലും ഷുഗർ അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിൽ നിന്ന് ലഭിക്കുന്ന മറ്റു പോഷകങ്ങൾ ഇതുമായി കൂടിച്ചേരുമ്പോൾ ഇത് ദഹനത്തെ വൈകിപ്പിക്കുന്നു. പഴവും പച്ചക്കറിയും രണ്ടു തരം വ്യത്യസ്ത ഭക്ഷണങ്ങളാണ് എന്ന് അറിയുക. ഇവ രണ്ടിൻ്റെയും ദഹനപ്രക്രിയ രണ്ടു തരത്തിലുള്ളതാണ്. ഇവ രണ്ടും കൂടിച്ചേരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ ദഹനത്തിനും ആഗിരണത്തിനുമൊക്കെയായി ആമാശയത്തിൽ ഓരോന്നിനും അതിൻ്റേതായ സമയവും സ്ഥലവും ആവശ്യമാണ്. അതിനാൽ ഇവ രണ്ടും സംയോജിപ്പിച്ച് കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.

4. ചായയും പാലും
ആൻറി ഓക്സിഡൻറുകളുടെ ഒരു നിര തന്നെ ചായയിലുണ്ട്. പാലിൻറെ കാര്യവും അങ്ങനെ തന്നെ. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് അതിൻറെ നല്ല ഗുണങ്ങളെയെല്ലാം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. എല്ലാ സാഹചര്യങ്ങളിലും ഇത് ദഹനത്തെ മോശപ്പെട്ട രീതിയിൽ ബാധിക്കണമെന്നില്ല. എങ്കിൽ കൂടി ചില സാഹചര്യങ്ങളിൽ മറിച്ചും സംഭവിച്ചേക്കാം. മോശം ദഹനശേഷിയാണ് ഉള്ളതെങ്കിൽ ഉറപ്പായും ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ തന്നെ കഴിവതും ഇവ ഒരുമിച്ച് കൂട്ടി ചേർക്കാതെ ഓരോ തവണയായി പല സമയങ്ങളിലായി കഴിക്കുക. നാരങ്ങാനീര് ചേർത്ത് ഒരു കപ്പ് കട്ടൻ ചായ ദിവസവും രാവിലെ കുടിക്കുകയാണെങ്കിൽ, അത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ദിവസം ഉന്മേഷകരമായി തുടങ്ങാനും ഒക്കെ സഹായിക്കും.

5. സരസഫലങ്ങളും തൈരും
സരസഫലങ്ങൾ (സ്ട്രോബെറി, മൾബെറി പോലോത്ത പഴങ്ങൾ), കഴിക്കാൻ ഏറ്റവും ആരോഗ്യമായവ തന്നെയാണ്. എന്നാൽ തൈര് കഴിക്കുന്ന വേളകളിൽ ഇത് ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പുളിപ്പുള്ള തൈര് സരസഫലങ്ങളുമായി കൂടിച്ചേരുമ്പോൾ, ഇത് ശരീരത്തിൽ വിഷവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാവുകയും അലർജി അടക്കമുള്ള ലക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. വയറു വീക്കം ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതു വഴി വയ്ക്കും. രണ്ട് ചേരുവകളും ഏറ്റവും ആരോഗ്യഗുണം ഉള്ളതാണെങ്കിൽ തന്നെയും ഇവ രണ്ടും ഒരുമിച്ച് കഴിക്കാതെ വെവ്വേറെ സമയങ്ങളിൽ കഴിക്കാൻ ശ്രമിക്കുക.

ഒരുമിച്ച് കഴിക്കുന്ന കാര്യത്തിൽ ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങൾ ഇവയാണ്.
• ബീൻസ്, ചീസ്, മുട്ട
• ചിക്കനും തൈരും
• ധാന്യ വിഭവങ്ങളോട് ഒപ്പം ഓറഞ്ച് ജ്യൂസ്
• കഞ്ഞിയും പഴച്ചാറുകളും
• ഉണക്കമുന്തിരി, പാൽ എന്നിവ ഒരുമിച്ച്
• മുള്ളങ്കി, വാഴപ്പഴം
• ഉച്ച ഭക്ഷണത്തിന് ശേഷം ഉടനെ പഴങ്ങൾ കഴിക്കുന്നത്
• മദ്യവും എനർജി ഡ്രിങ്കുകളും

ഭക്ഷണത്തിലെ മോശം കൂട്ടിചേർക്കലുകൾ ദഹനക്കേട്, വയറുവേദന, വയറുവീക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമായി മാറാനുള്ള സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥ ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ദഹന ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒത്തു ചേരാത്തതും, കൂട്ടിച്ചേർത്തു കഴിക്കാൻ നല്ലതല്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുക. എങ്കിൽ മാത്രമേ പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്തി കൊണ്ട് ദഹനം മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ. 

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago