Health & Fitness

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.

ഹൃദ്രോ​ഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്.

സൂപ്പർഫുഡുകൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷിയും ഉപാപചയ പ്രവർത്തനവും വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുന്നതിനും മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര. ഇതിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിക്കാൻ സഹായിക്കുന്ന ഫോളേറ്റ് ധാരാളമായി ചീരയിലുണ്ട്.

സാധാരണ കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവാക്കാഡോ. സന്ധിവാതം ലഘൂകരിക്കുന്നതിനും കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഇത് വളരെ സഹായകരമാണ്.

പ്രോട്ടീൻ, ഫൈബർ, കോപ്പർ, തയാമിൻ, കോപ്പർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നൻസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ക്യാൻസറിന്റെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.

ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (ഇജിസിജി) എന്ന കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

Newsdesk

Share
Published by
Newsdesk

Recent Posts

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

1 hour ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

1 hour ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

21 hours ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

1 day ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

1 day ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

1 day ago